ട്യൂഷന് പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്വകാര്യ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിന് പോയ പതിനഞ്ചുകാരിക്ക് നേരെ ബസ് ഡ്രൈവറുടെ ലൈംഗിക അതിക്രമം. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മൂഴിക്കല്‍ റൂട്ടിലോടുന്ന റാണിയ ബസിന്റെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍(34) ആണ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെ റാണിയ ബസ്സില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകവെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബസ്സില്‍ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിര്‍ത്തുകയായിരുന്നു. കുട്ടി ഇറങ്ങേണ്ട മലബാര്‍ കൃസ്ത്യന്‍ കോളേജ് സ്റ്റോപ്പില്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം കല്ലായി റോഡില്‍ നിന്നും മാറി ആനിഹാള്‍റോഡില്‍ ബസ്‌നിര്‍ത്തി കുട്ടിയെ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു.

ആദ്യ ട്രിപ്പായതിനാല്‍ ബസ്സില്‍ മറ്റ് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ബസ്സിന്റെ മുഴുവന്‍ ഷട്ടറുകളും താഴ്ത്തിയിട്ട നിലയില്‍ ആയതിനാല്‍ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പൊലീസ് ബസ്സ് പിന്തുണര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്റ്റര്‍ എന്‍ പ്രജീഷ്, സബ് ഇന്‍സ്‌പെക്റ്റര്‍ അഭിഷേക്, എസ് സി പി ഒ മാരായ ജയന്തി, സുധര്‍മ്മന്‍, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ്് ചെയ്തു.

