പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം. 262 തടവുകാര്‍ രോഗബാധിതരായി. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്ക് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി. 936 പരിശോധനകളാണ് ഇതുവരെ നടത്തിയത്. രോഗബാധിതരായവര്‍ക്ക് പ്രത്യേകം ചികിത്സയും ഡോക്ടര്‍മാരുടെ സൗകര്യവും ആവശ്യമാണ്. ഇതിനായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ജയില്‍ സൂപ്രണ്ട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്താകെയുള്ള ജയിലുകളില്‍ 488 തടവുകാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നും എത്തിയ പ്രതികള്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ മറ്റൊരു പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചു വരികയാണ്.

