റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളിലെ അനാസ്ഥ; പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളിലെ അനാസ്ഥയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. പി ഡബ്ല്യു ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പ്രേംജി ലാലിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം.

ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം പെരിന്തല്‍മണ്ണ, എം ഇ എസ് പയ്യനെടം, മണ്ണാര്‍ക്കാട് ചിന്നത്തടാകം, കോങ്ങാട് മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച വരുത്തിയത്. പദ്ധതികള്‍ ഇഴയുന്നതില്‍ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്.

