മുന്‍ എം എല്‍ എ കെ മൂസക്കുട്ടിയുടെ ആറാം ചരമവാര്‍ഷിക ദിനാചരണം

താമരശേരി: മുന്‍ എം എല്‍ എയും സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ മൂസക്കുട്ടിയുടെ ആറാം ചരമവാര്‍ഷിക ദിനാചരണം നടത്തി. പരപ്പന്‍പൊയിലില്‍ സി പി ഐ എം താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി സി വാസു, കെ ജമീല, പി സി അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പി വിനയകുമാര്‍ സ്വാഗതവും അബ്ദുള്‍ ഹഖ് നന്ദി പ്രകാശിപ്പിച്ചു.

