കുടുംബ വഴക്കിനിടെ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയില്‍ കുടുംബ വഴക്കിനിടെ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി അബ്ബാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

