Naattuvaartha

News Portal Breaking News kerala, kozhikkode,

വിവാഹ തലേന്ന് ബന്ധുവിനൊപ്പം നൃത്തം ചെയ്ത വധുവിനെ വരന്‍ തല്ലി; വധു തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു

വിവാഹ സത്ക്കാരത്തിനിടെ നൃത്തം ചെയ്തതിന് വരന്‍ തല്ലിയതിനെ തുടര്‍ന്ന് വധു തന്റെ വിവാഹത്തില്‍ നിന്നും പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ചു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പണ്രുട്ടിയിലാണ് സംഭവം. പണ്രുട്ടി സ്വദേശിയായ യുവതിയുടെയും പെരിയക്കാട്ടുപാളയം സ്വദേശിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനായിരുന്നു. ഈ മാസം 20ന് കടമ്പുലിയൂര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.

വിവാഹത്തിന് തലേദിവസത്തെ റിസ്പഷനില്‍ ഡി ജെക്കിടെ വധൂവരന്‍മാര്‍ നൃത്തം ചെയ്തു. എന്നാല്‍ വധുവിന്റെ ബന്ധു ദമ്പതികളുടെ കൈകളില്‍ പിടിച്ചു ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ബന്ധു തോളില്‍ കൈവച്ചതോടെ പ്രകോപിതനായ വരന്‍ വധുവിനെയും ബന്ധുവിനെയും തള്ളിമാറ്റി. തുടര്‍ന്ന് ഇരുവീട്ടുകാരും അതിഥികളും നോക്കിനില്‍ക്കെ വേദിയില്‍ വെച്ച് വരന്‍ വധുവിനെ അടിക്കുകയായിരുന്നു. പിന്നീട് കല്യാണം വേണ്ടെന്നു വെയ്ക്കാന്‍ വധു തീരുമാനിക്കുകയും അവളുടെ മാതാപിതാക്കള്‍ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

പിന്നീട് ബന്ധുക്കള്‍ക്കിടയില്‍ നിന്നും മകള്‍ക്ക് അനുയോജ്യനായ വരനെ മാതാപിതാക്കള്‍ കണ്ടെത്തുകയായിരുന്നു. നിശ്ചയിച്ച തിയ്യതിയില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹവും നടത്തി. പക്ഷെ മറ്റൊരു വിവാഹവേദിയില്‍ വെച്ചായിരുന്നു കല്യാണം. എന്നാല്‍ വധുവിനെതിരെ പഴയ വരന്‍ പണ്രുട്ടി വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്തുകൊണ്ടാണ് മറ്റൊരാള്‍ക്കൊപ്പം യുവതി ഡാന്‍സ് ചെയ്തതെന്ന് വരന്‍ ചോദിച്ചപ്പോള്‍ അതു തന്റെ തീരുമാനമെന്നായിരുന്നു വധുവിന്റെ മറുപടി. വധുവിന്റെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പഴയ വരന്‍ ആരോപിച്ചു. അവര്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി വരന്‍ പറയുന്നു. വിവാഹച്ചടങ്ങുകള്‍ക്കായി തന്റെ കുടുംബം ഏഴ് ലക്ഷം രൂപ ചെലവഴിച്ചുവെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും പഴയ വരന്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!