നന്മണ്ടയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

നന്മണ്ട: നന്മണ്ട ഹൈസ്‌ക്കൂളിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബാലബോധിനി സ്വദേശി മാട്ടുമ്മല്‍ സുഭീഷ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. മെഡിക്കല്‍ റപ്പായി ജോലി ചെയ്യുന്ന സുഭീഷ് കോഴിക്കോട് ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.

