കുട്ടമ്പുഴ പുഴയില്‍ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. പിണവൂര്‍കുടി സ്വദേശി മഹേഷിനെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പഠനാവശ്യവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ മഹേഷ് കുട്ടമ്പുഴയ്ക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടമ്പുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് കുട്ടമ്പുഴ ടൗണിനോട് ചേര്‍ന്നുള്ള പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

