കാണാതായ നാലു വയസുകാരനെ അയല്‍വാസിയുടെ അലമാരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Yellow crime scene do not cross barrier tape in front of defocused background. Horizontal composition with selective focus and copy space.

വീടിന് മുന്നില്‍ നിന്ന് കാണാതായ നാലു വയസുകാരനെ അയല്‍വാസിയുടെ അലമാരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന്‍ ജോഗന്‍ റിഷിയെയാണ് അയല്‍വാസിയുടെ അലമാരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ ഫാത്തിമ എന്ന സ്ത്രീയുടെ വീട്ടിലെ അലമാരിയില്‍ നിന്നാണ് കുട്ടിയെ കണ്ടത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ജോഗനെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ തിരക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു.

സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ അയല്‍വാസിയായ ഫാത്തിമയുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ അലമാരിയില്‍ നിന്ന് കണ്ടെത്തിയത്. അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

