Naattuvaartha

News Portal Breaking News kerala, kozhikkode,

അട്ടപ്പാടി സ്വദേശിയുടെ മരണം കുടുംബം അറിഞ്ഞത് ഒരു മാസം കഴിഞ്ഞ്

തൃശൂര്‍:  അട്ടപ്പാടി സ്വദേശിയുടെ മരണം ഒരു മാസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം ഡിസംബര്‍ 25ന് മരിച്ച അട്ടപ്പാടി സ്വദേശി രത്നത്തെ സംബന്ധിച്ച വിവരമാണ് ആശുപത്രി അധികൃതര്‍ ശനിയാഴ്ച ബന്ധുക്കളെ അറിയിച്ചതെന്നാണ് പരാതി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രത്‌നത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, തൃശൂര്‍ മെഡി.കോളജിലേക്ക് മാറ്റുന്ന കാര്യം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. മരണം സംഭവിച്ച് മൂന്നാം ദിവസമായ ഡിസംബര്‍ 28ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതായി ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!