അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; ദിലീപിന്റെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി


കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴികള്‍ പരിശോധിച്ച ശേഷം പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കേസില്‍ കണ്ടെത്തിയ തെളിവുകളും പ്രതികളുടെ മൊഴിയും അന്വേഷണ സംഘം പരിശോധിക്കുകയാണ്. മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കും.


