കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

ഈങ്ങാപ്പുഴ: കാട്ടുപന്നിയുടെ അക്രമണത്തില്‍ യുവാവിന് പരുക്ക്. ചോയിയോട് ചിരണ്ടായത്ത് ജോമോനാണ് കാട്ടു പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ രാത്രി ഒന്‍മ്പതരയോടെ ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജോമോന് നേരെ കാട്ടുപന്നി അക്രമണം നടന്നത്. പരിക്കേറ്റ ജോമോന്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

