75 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി പാലക്കാട് സ്വദേശി പിടിയില്‍

കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി പാലക്കാട് സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സന്‍ അബ്ദുല്ലയില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. വിവിധ രാജ്യങ്ങളുടെ ഡോളര്‍, ദിനാര്‍, റിയാല്‍ തുടങ്ങിയ കറന്‍സികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഹാന്‍ഡ് ബാഗിലും ചെക്ക്ഇന്‍ ബാഗിലുമായാണ് ഇയാള്‍ കറന്‍സികള്‍ കടത്താന്‍ ശ്രമിച്ചത്.

