ഇടുക്കിയില്‍ സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു

ഇടുക്കി: കാഞ്ഞാറിന് സമീപം സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. പൂച്ചപ്ര സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സനലിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അരുണിന്റെ വീട്ടില്‍ നിന്നാണ് സുഹൃത്ത് സനലിനെ വെട്ടിക്കൊന്നത്.

അവിവാഹിതനായ അരുണ്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടയില്‍ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ സനല്‍ തത്സക്ഷണം മരിച്ചു. താനാണ് വെട്ടിയതെന്ന് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാരനോട് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

