കട്ടിപ്പാറ കൃഷിഭവന്‍ നാളികേര സംഭരണം ആരംഭിക്കണം; സംയുക്ത കര്‍ഷക കൂട്ടായ്മ

കട്ടിപ്പാറ: നാളികേരത്തിന്റെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാളികേര സംഭരണം കട്ടിപ്പാറയില്‍ ആരംഭിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കാട്ടുപന്നിയെ വെടിവെച്ച് നശിപ്പിക്കുന്നതിന് കട്ടിപ്പാറ പഞ്ചായത്തില്‍ വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍മാരുടെ എണ്ണം കുറവാണ്. ഏത് സമയത്തും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഇടവിളകൃഷികള്‍ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. തെങ്ങിന്‍ മുകളില്‍ നിന്ന് മച്ചിങ്ങയും കരിക്കും കുരങ്ങന്‍മാരും നശിപ്പിക്കുന്നു. വിലത്തകര്‍ച്ചയും വന്യമൃഗശല്യവും മൂലം പൊറുതിമുട്ടിയ കട്ടിപ്പാറ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിന്ന് കട്ടിപ്പാറ കൃഷിഭവന്‍ മുഖേന നാളികേര സംഭരണം ആരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കണ്‍വീനര്‍ രാജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കെ വി സെബാസ്റ്റ്യന്‍, വി ജെ ഇമ്മാനുവല്‍, ഷാന്‍ മാസ്റ്റര്‍, എന്‍ പി കുഞ്ഞാലിക്കുട്ടി, ജോഷി ജോസഫ്, സലിം പുല്ലടി, സണ്ണി കുടിയിരിക്കല്‍, തങ്കച്ചന്‍ മുരിങ്ങാകുടി, ജോസ് പയ്യപ്പേല്‍, സജി ടോപ്പാസ്, സെബാസ്റ്റിന്‍ ഇ ജെ, ബെന്നി ലുക്കാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

