പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍

കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍(55), ഒസാമ(47), വേങ്ങൂര്‍ സ്വദേശി ടൈലര്‍ ഉമ്മര്‍(36) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പൊലിസ് ഇന്‍സ്പെക്ടര്‍ ശശിന്ദ്രന്‍ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്. യുട്യൂബ് ചാനലില്‍ പാട്ട് പാടാന്‍ എന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പെരിന്തല്‍മണ്ണയിലുള്ള പള്ളിയില്‍ വെച്ചും പുഴയില്‍ വെച്ചും റബര്‍ തോട്ടത്തില്‍ വെച്ചും വേങ്ങൂര്‍ ടൈലര്‍ ഉമ്മറിന്റെ കടയില്‍ വെച്ചുമാണ് പ്രതികള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. കുട്ടിക്ക് മൊബൈല്‍ ഫോണും പണവും മറ്റും യഥേഷ്ടം നല്‍കിയായിരുന്നു പീഡനം. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

