NAATTUVAARTHA

NEWS PORTAL

ലൈഫ് മിഷന്‍ കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹാജരാകുന്ന അഭിഭാഷകന് സുഖമില്ലെന്നും കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നുമാണ് ആവശ്യം. ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. യു എ ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് ആരോപണമുയര്‍ന്നത്. പരാതിയിലെ അന്വേഷണവും എഫ് ഐ ആര്‍ റദ്ദാക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പോകാനാകുമെന്ന് സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഭരണാധികാരികളെ കുറ്റപ്പെടുത്താതെയുള്ള ഹൈക്കോടതി വിധി പൂര്‍ണമായും എതിരല്ലെന്ന വിലയിരുത്തലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!