ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

ഇടുക്കി: ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായംചെന്ന ലോട്ടറി ഏജന്റിനെ നമ്പര്‍ തിരുത്തിയ ലോട്ടറി കാണിച്ച് കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. തന്റെ കൈവശമുണ്ടായിരുന്ന 453432 എന്ന ടിക്കറ്റിലെ നാല് എന്ന അക്കം തിരുത്തി ഒന്ന് ആക്കിയാണ് ജയഘോഷ് തട്ടിപ്പ് നടത്തിയത്. 5000 രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് ഏജന്റ് സാറാമ്മ ബേബിയെ സമീപിച്ച പ്രതി 3000 രൂപയും 2000 രൂപയുടെ പുതിയ ടിക്കറ്റും തട്ടിയെടുത്തു.

