Naattuvaartha

News Portal Breaking News kerala, kozhikkode,

ബംഗാളില്‍ നിന്നും കാണാതായ പതിനാറുകാരിയെ മലപ്പുറത്ത് നിന്നും കണ്ടെത്തി

മലപ്പുറം: ബംഗാളില്‍ നിന്നും കാണാതായ പതിനാറുകാരിയെ മലപ്പുറം വാഴക്കാട് കണ്ടെത്തി. നാസറുദ്ദീന്‍ എന്ന യുവാവ് ബംഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഷണല്‍ റൈറ്റ്‌സ് കമ്മീഷന് കിട്ടിയ ഒരു ഇ-മെയിലില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഉടന്‍ തന്നെ മെയില്‍ ചൈല്‍ഡ് ലൈന് കൈമാറുകയും മൂന്ന് മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

വാഴക്കാട് പൊലീസ് സ്റ്റേഷന്റെ സഹായത്തോടെ ആദ്യം ലോഡ്ജുകളിലും മറ്റും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു. തുടര്‍ന്നാണ് വാടക വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് നാസറുദ്ദീന്‍ എന്നൊരു വ്യക്തിയാണ് തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. മൂന്ന് മാസമായി പെണ്‍കുട്ടി ഇവിടെ താമസിക്കുകയാണെന്നും തങ്ങള്‍ വിവാഹിതരാണെന്നും താന്‍ ഒരു മാസം ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി അറിയിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!