യു എ ഇ ക്രിക്കറ്റ് ടീമില്‍ കോഴിക്കോട് സ്വദേശി

അബുദാബി: യു എ ഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ വണ്‍ഡേ ഇന്റര്‍നാഷനല്‍ (ഒ ഡി ഐ) സീരീസ്, ട്വന്റി 20 വേള്‍ഡ് കപ്പ് ക്വാളിഫയര്‍ സീരീസ് എന്നിവയിലേക്ക് കോഴിക്കോട് കല്ലായി സ്വദേശിയും ഗ്ലോബല്‍ ലിങ്ക് വെസ്റ്റാറില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമായ ബാസില്‍ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ ട്വന്റി 20 ലോക കപ്പിനു മുന്നോടിയായുള്ള യോഗ്യതാ മത്സരങ്ങള്‍ ഫെബ്രുവരി 5 മുതല്‍ 25 വരെ ഒമാനില്‍ നടക്കും. കേരള സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന ബാസില്‍ ഹമീദ് കഴിഞ്ഞ ട്വന്റി20 സീരീസില്‍ അയര്‍ലന്‍ഡ്, നമീബിയ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. യുഎഇയ്ക്കു വേണ്ടി ഇതുവരെ 8 ട്വന്റി 20യും 7 ഒഡിഐ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

