പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ മാവേലിക്കര സ്വദേശിയായ 23 കാരനാണ് പിടിയിലായത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബന്ധുവായ യുവാവ് കുട്ടിയുമായി സൗഹൃദം നടിക്കുകയും പെണ്‍കുട്ടിയുമായി കടന്നു കളയുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയുടെ മൊബൈയില്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ഭാഗത്ത് നിന്ന് പിടികൂടിയത്. കമ്പംമെട്ട് സി ഐ വി എസ് അനില്‍ കുമാര്‍, എസ് ഐമാരായ ഷിബു മോഹന്‍, സന്തോഷ് കുമാര്‍, പി ജി വിനോദ് കുമാര്‍, സജു രാജ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

