കൊടുവള്ളി പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം; പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോടുള്ള അവഗണന അവസാനിപ്പിക്കണം

കൊടുവള്ളി: വിവിധ വിഷയങ്ങളില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ക്ഷേമ നിധി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും കൊടുവള്ളി പ്രസ്സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കെ കെ എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വാവാട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ സി സോജിത്ത്, എം അനില്‍ കുമാര്‍, ഷംസീര്‍ ഷാന്‍ സംസാരിച്ചു. ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയ കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും മാതൃഭൂമി ലേഖകന്‍ എം അനില്‍കുമാറിന്റെ മകനുമായ എം അഭിജാതിനെ പ്രസ് ക്ലബ് ആദരിച്ചു. പുതിയ ഭാരവാഹികളായി കെ കെ ഷൗക്കത്ത് (പ്രസിഡന്റ)്, സിദ്ദീഖ് പന്നൂര്‍ (വൈസ് പ്രസിഡന്റ്), എന്‍ പി എ മുനീര്‍ (സെക്രട്ടറി), വി ആര്‍ അഖില്‍ (ജോയിന്‍ സെക്രട്ടറി), എ കെ ലോഹിതാക്ഷന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

