കടപ്പുറത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി


നെയ്യാറ്റിന്‍കര: പുതിയതുറ കടപ്പുറത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയതുറ വാറുതട്ട് പുരയിടത്തില്‍ ക്രിസ്തുദാസ്-റീത്തമ്മ ദമ്പതികളുടെ മകന്‍ റീജനെ(31)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് കടപ്പുറത്ത് ഉറങ്ങാന്‍ പോയതാണ് റീജന്‍. പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കടപ്പുറത്തു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളിയായ റീജന്‍ അവിവാഹിതനാണ്.


