Naattuvaartha

News Portal Breaking News kerala, kozhikkode,

കൊവിഡിന് പിന്നാലെ ഒമൈക്രോണും വ്യാപിക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ ഒമൈക്രോണ്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി അറിയിച്ചു. മെട്രോ നഗരങ്ങളില്‍ ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണെന്നും രോഗ വ്യാപനം രൂക്ഷമായാല്‍ രോഗികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധ സമിതിയായ INSACOG ബുള്ളറ്റിനില്‍ വ്യക്തമാക്കി.

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി 3 ലക്ഷത്തിന് മുകളില്‍ തന്നെയാണ്. പുതിയ കണക്ക് അനുസരിച്ച് 3,33,533പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,59,168 ആളുകള്‍ക്ക് അസുഖം ഭേദമായപ്പോള്‍ 525 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തെ അപേക്ഷിച്ചു 4,171കേസുകള്‍ കുറവാണ് എങ്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്നു. 17.78 ശതമാനമാണ് പ്രതിദിന രോഗവ്യാപന തോത്. ഇരുപത്തിയൊന്ന് ലക്ഷത്തി എന്‍പത്തി ഏഴായിരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. മഹാരാഷ്ട്രയില്‍ 46,393 പേര്‍ക്കും കര്‍ണാടകയില്‍ 42,470 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 2,759 ആയി വര്‍ധിച്ചു. ഇന്നലെ മാത്രം 416 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 30,745 കേസുകളും, ഗുജറാത്തില്‍ 23,150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!