അട്ടപ്പാടിയിലെ ശിശുമരണം; ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് രേഖകള്‍


പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥയെന്ന് രേഖകള്‍. ജില്ലാ കളക്ടറുടെ ശുപാര്‍ശ സെക്രട്ടറിയേറ്റില്‍ തീരുമാനമാകാതെ കിടന്നത് രണ്ട് വര്‍ഷത്തോളമെന്ന് രേഖയില്‍ പറയുന്നു. 2020 ജനുവരി നാലിന് സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലില്‍ തീരുമാനം ഉണ്ടായത് ഇന്നലെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 23 ശിശുമരണമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

23 കുഞ്ഞുങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. പാലക്കാട് കലക്ടര്‍ ശിപാര്‍ശ സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തതിനെ തുടര്‍ന്ന് പാലക്കാട് കളക്ടര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിന് കൈമാറി.

കമ്മിഷന്‍ നിര്‍ദേശ പ്രകാരം ഒരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നല്‍കാനായി 23 ലക്ഷം രൂപ അനുവദിക്കണമെന്ന് കാണിച്ച് 2020 ജനുവരി നാലിന് കളക്ടര്‍ ആരോഗ്യ വകുപ്പിന് ശിപാര്‍ശ സമര്‍പ്പിച്ചു. അപക്ഷേ തീരുമാനമാകാന്‍ പിന്നെയും രണ്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. ധനവകുപ്പ് അംഗീകാരം ലഭിക്കാന്‍ 2021 ഡിസംബര്‍ 21 വരെ സമയം എടുത്തു. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഉത്തരവിറങ്ങിയത്.

