പീഡനക്കേസിലെ പ്രതി ഇരയുടെ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് വീണ്ടും അറസ്റ്റില്‍

മേലുകാവ്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് ഇരയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് വീണ്ടും അറസ്റ്റിലായി. നീലൂര്‍ നൂറുമല മാക്കല്‍ ജിനു(31) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ അറസ്റ്റിലായത്.

2019-ലായിരുന്നു ആദ്യസംഭവം. അന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ജിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം ആരംഭിച്ചു. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസ്സായി.

ജിനു ഇപ്പോള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പമാണ് താമസിക്കുന്നതെങ്കിലും കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരികയാണ്.
ഇതിനിടെ രണ്ടാഴ്ചമുമ്പ് പെണ്‍കുട്ടിയുടെ ഇളയസഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തന്നെയാണ് അനിയത്തിയെയും പീഡിപ്പിച്ചതായി വ്യക്തമായത്.
