താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീ പിടുത്തം

താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ തീ പിടുത്തം. കൂന്തളന്തേര് ബസ്റ്റോപ്പിന് സമീപം ദേശീയ പാതയോരത്താണ് തീ പിടുത്തമുണ്ടായത്. രാത്രി എട്ടരയോടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഹൈ വേ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഷൗക്കത്ത് എലിക്കാട്, എം പി ഷമീര്‍, എം പി സതീഷ്, വി എച്ച് മുനീര്‍, അര്‍ഷാദ് എരഞ്ഞോണ എന്നിവരുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയര്‍ ഫോഴ്സ് പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.


1 thought on “താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീ പിടുത്തം”