നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മ രഹസ്യമൊഴി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യമൊഴി നല്‍കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നിലാണെത്തിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം പള്‍സര്‍ സുനി തുറന്ന് പറയുമെന്ന് അമ്മ. ദിലീപിന്റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനില്‍ കുമാര്‍ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനാക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഇപ്പോഴും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്. ദിലീപിനൊപ്പം സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സൂരജും രാവിലെ തന്നെ ഹാജരായി. രാവിലെ 9 മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതിയുള്ളത്.

