ബാണാസുര ഡാമില്‍ മുങ്ങി മരിച്ച കൊടുവള്ളി പറമ്പത്ത്കാവ് സ്വദേശി റാഷിദിന്റെ മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4:30ന്

കൊടുവള്ളി: ബാണാസുര ഡാമില്‍ മുങ്ങി മരിച്ച കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദിന്റെ മയ്യത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 4:30ന് പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍ നടക്കും. ഇന്നലെ ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ റാഷിദ് മുങ്ങിപോയത്.

READ ALSO: ബാണാസുര ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മൃതദേഹവുമായുള്ള ആമ്പുലന്‍സ് വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വീട്ടിലെത്തിച്ച ശേഷം വൈകിട്ടോടെ പറമ്പത്ത്കാവ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
