ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അമ്മയും കൂട്ടാളികളും അറസ്റ്റില്‍

ഡല്‍ഹി: ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിനി മധു സിംഗും സംഘവുമാണ് അറസ്റ്റിലായത്. ഡല്‍ഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയത്. കുഞ്ഞിനെ വാങ്ങാനെന്ന വ്യജേന വേഷം കെട്ടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

ഉത്തം നഗര്‍ സ്വദേശി മധു സിംഗ് ആണ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ ബ്രോക്കര്‍മാരായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നോര്‍ത്ത് ഡല്‍ഹി പൊലീസ് എസ് ഐ ലളിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. കോണ്‍സ്റ്റബിള്‍മാരായ രാകേഷും അഞ്ജുവുമാണ് കുഞ്ഞിനെ വാങ്ങാനുള്ള ദമ്പതിമാരായി വേഷം കെട്ടിയത്. ഇതേ തുടര്‍ന്ന് സംഘം കുഞ്ഞിനെയുമായി എത്തുകയായിരുന്നു.

