പോക്‌സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മകന്‍ ജീവനൊടുക്കി

പാമ്പാടി: പോക്‌സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മകന്‍ ജീവനൊടുക്കി. കോട്ടയം വെള്ളൂര്‍ കാരയ്ക്കാമറ്റംപറമ്പില്‍ അഖില്‍ ഓമനക്കുട്ട(25)നാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അഖില്‍ ഓമനക്കുട്ടനെ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തു. മൃതദേപോക്‌സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് മകന്‍ ജീവനൊടുക്കി

