കെ എസ് ഇ ബി യുടെ പേരില്‍ വ്യാജ സന്ദേശമയച്ച് പണം തട്ടിപ്പ്


കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ സന്ദേശമയച്ച് പണം തട്ടിപ്പ്. ഉപഭോക്താക്കള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു. ഉപഭോക്താക്കളോടു കരുതിയിരിക്കാന്‍ കെ എസ് ഇ ബി ആവശ്യപ്പെടുന്നു. എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

സന്ദേശത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപെട്ടാല്‍ കെ എസ് ഇ ബി യുടെ ഉദ്യോഗസ്ഥനെന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവിശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് തട്ടിപ്പുക്കാര്‍ക്ക് ഉള്ളത്.
കബളിപ്പിക്കലിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ബില്‍ തുക അടയ്ക്കുന്നത് കെ എസ് ഇ ബി യുടെ വെബ്സൈറ്റ് വഴിയായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

കെ എസ് ഇ ബിയില്‍ നിന്നു ലഭിക്കുന്ന ബില്ലില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ 9496001912 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ആധികാരികത ഉറപ്പു വരുത്തണം. കെ എസ് ഇ ബിഎന്ന് രേഖപ്പെടുത്തിയ രസീതുകള്‍ നല്‍കി ജീവനക്കാര്‍ എന്ന വ്യാജേന ചിലര്‍ ഉപഭോക്താക്കളില്‍ നിന്ന് പണം പിരിക്കുന്നതായും പരാതി ഉയരുന്നു. ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ വിവരം അറിയിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍, രസീതുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ ചീഫ് വിജിലന്‍സ് ഓഫീസരുടെ വിലാസത്തില്‍ അയച്ചുകൊടുക്കണം.

