മുക്കം മാമ്പറ്റ പൂലോട്ടുകാവ് ക്ഷേത്രത്തില്‍ മോഷണം

മുക്കം: മാമ്പറ്റ പൂലോട്ടുകാവ് ക്ഷേത്രത്തില്‍ മോഷണം. മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണം നടന്നതായി അറിഞ്ഞത്. മോഷ്ടാക്കള്‍ അമ്പതിനായിരത്തോളം രൂപ കവര്‍ന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

READ ALSO: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍

മുക്കം പോലീസില്‍ പരാതി നല്‍കി. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിന്റെ സമീപത്തെ വീട്ടില്‍ സൂക്ഷിച്ച 4 ചാക്കോളം അടക്ക മോഷണം പോയിരുന്നു. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
