അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; ക്രൈംബ്രാഞ്ചിന് നിര്‍ണായക മൊഴി

കൊച്ചി: അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക മൊഴി. ദിലീപിനെതിരെ പുതിയ സാക്ഷിയെത്തി. ദീലിപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേര്‍ത്തല സ്വദേശിയാണ് ദിലീപിനെതിരെ പുതിയ മൊഴി രേഖപ്പെടുത്തിയത്. നടന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

READ ALSO: നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കാന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍

സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകന്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
