കോവിഡ്; പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകളും അഭിമുഖവും മാറ്റി. ഫെബ്രുവരി 1 മുതല്‍ 19-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഫെബ്രുവരി 18 വരെ ഉള്ള അഭിമുഖങ്ങളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും മാറ്റിവെച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കക തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ് സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

