പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍

തൂത്തുക്കുടി: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍. സംഭവത്തില്‍ പതിമൂന്നും പതിന്നാലും വയസ്സുള്ള ആണ്‍കുട്ടികളെ പൊലീസ് ദുര്‍ഗുണ പരിഹാര പാഠശാലയിലാക്കി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ പത്ത് ദിവസത്തോളമാണ് ഇവര്‍ പീഡിപ്പിച്ചത്.

പീഡിപ്പിച്ച കുട്ടികള്‍ മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നത് കാണാന്‍ പത്തുവയസുകാരന്‍ ഇടക്കിടെ വരാറുണ്ടായിരുന്നു. അങ്ങനെയൊരു സമയത്ത് ഇവര്‍ കുട്ടിയെ നിര്‍ബന്ധിപ്പിച്ച് പോണ്‍ വിഡിയോകള്‍ കാണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഇടവേളയില്‍ ഇവര്‍ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കി എന്ന് പൊലീസ് പറഞ്ഞു. ജനുവരി 6ന് കുട്ടി തുടര്‍ച്ചയായി ഛര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയോളം കുട്ടി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ജനുവരി 20ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

