മുന്‍ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകന്‍ അന്തരിച്ചു

മുബൈ: കേരള മുന്‍മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ് ശശി(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ദേശാഭിമാനി ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ ശശി (തോഷിബ, ഡല്‍ഹി), അപര്‍ണ ശശി (ടിസിഎസ്, മുംബൈ). മരുമക്കള്‍: എ എം ജിഗീഷ് (ദി ഹിന്ദു, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ഡല്‍ഹി), രാജേഷ് ജെ വര്‍മ (ഗോദ്‌റേജ് കമ്പനി മെക്കാനിക്കല്‍ എഞ്ചിനീയര്‍, മുംബൈ).

