Naattuvaartha

News Portal Breaking News kerala, kozhikkode,

‘പുഷ്പ’ മോഡല്‍ ചേസിംഗ്; നെല്ലൂരില്‍ ചന്ദനക്കടത്ത് സംഘം പിടിയില്‍

ആന്ധ്രാപ്രദേശ്: നെല്ലൂരില്‍ ചന്ദനക്കടത്ത് സംഘം പിടിയില്‍. വി ദാമു, കുപ്പണ്ണ സുബ്രഹ്‌മണ്യന്‍, രാധാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. രക്ത ചന്ദനം കടത്തുന്ന മൂന്നംഗ സംഘത്തെയാണ് സിനിമാ സ്‌റ്റൈല്‍ ചേസിംഗിനൊടുവില്‍ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ചന്ദനമുട്ടികളും മരം മുറിയ്ക്കുന്ന 55 മെഷീനുകളും പിടിച്ചെടുത്തു. റാപൂര്‍ വനത്തില്‍ ചന്ദനം വെട്ടി കടത്തുന്നതിനിടെ സംഘത്തെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ഇവര്‍ മഴുവും കല്ലുകളും വെച്ച് ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. 45 ചന്ദനമുട്ടികളും 24 മഴുവും 31 മൊബൈല്‍ ഫോണുകളും 75,230 രൂപയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

തുടര്‍ന്ന് ചെന്നൈ നാഷണല്‍ ഹൈവേയിലൂടെ സിനിമാ സ്‌റ്റൈല്‍ ചേസിംഗാണ് അരങ്ങേറിയത്. സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ അടുത്തിടെ റിലീസായ ‘പുഷ്പ’ എന്ന സിനിമയിലേതിന് സമാനമായ ചേസിംഗിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ”ദാമുവാണ് സംഘത്തിലെ നേതാവ്. സംഘം ജനുവരി 20ന് മരം മുറിയ്ക്കുന്ന യന്ത്രങ്ങളുമായി നെല്ലൂരിലെ ഗൂഡൂര്‍ പട്ടണത്തിലെത്തി. ഇവിടെ റാപൂര്‍ വനത്തിലെ രക്ത ചന്ദനങ്ങള്‍ മുറിച്ചുമാറ്റിയ ഇവര്‍ ഇതുമായി പിറ്റേ ദിവസം തമിഴ്‌നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വാഹനങ്ങള്‍ ചെന്നൈ ഹൈവേയിലൂടെ കടന്നുപോകുന്നതായി പൊലീസ് മനസ്സിലാക്കി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘത്തെ പിടികൂടാനെത്തിയത്.”- പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!