എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. നേരത്തെ 200 അംഗങ്ങളില്‍ ഒരാള്‍ക്കായിരുന്ന പ്രാതനിധ്യ വോട്ടവകാശമാണ് ഹൈക്കോടതി റദ്ദാക്കിയിത്. ഇനി മുതല്‍ എസ് എന്‍ ഡി പിയില്‍ അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമാകാനും കഴിയും. ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയതും റദ്ദാക്കി. ഇനി മൂന്ന് വര്‍ഷമായിരിക്കും ഭരണസമിതി കാലവധിയെന്നും സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു.

1977ല്‍ നിലവില്‍ വന്നിരുന്ന എസ് എന്‍ ഡി പിയുടെ നിയമാവലി 1999ല്‍ ഭേദഗതി ചെയ്താണ് പ്രാതനിധ്യ വോട്ടവകാശം ഏര്‍പ്പെടുത്തിയതും ഭരണസമിതി കാലാവധി മൂന്നാക്കി കുറച്ചതും. ഭരണ സമിതി എന്നും കൈപ്പിടിയിലൊതുക്കാനുള്ള വെള്ളാപ്പള്ളി നടേന്റെ നേതൃത്വത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നീക്കമായിരുന്നു. ഇതിനെതിരെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് ഇപ്പോള്‍ കോടതിയുടെ നിര്‍ണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് എസ് എന്‍ ഡി പിയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധിയെന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതി വിധി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിചച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 25 വര്‍ഷമായി വെള്ളാപ്പള്ളി നടേശനാണ് എസ് എന്‍ ഡി പി യോഗത്തെ നയിക്കുന്നത്. ഇതില്‍ ഒരു മാറ്റം വരുമോയെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.
