ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. പൊഞ്ഞനം സ്വദേശികളായ രാജേഷ്, സാനു, സഹജന്‍ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രങ്ങളില്‍ നിന്നും ദീപസ്തംഭങ്ങള്‍, ഓട്ടുവിളക്കുകള്‍ തുടങ്ങിയവയാണ് ഇവര്‍ മോഷ്ടച്ചിരുന്നത്. ഈ മാസം ഇരുപതിന് പുലര്‍ച്ചെ പൊഞ്ഞനം നീരോലി, മതിരമ്പിള്ളി കുടുംബ ക്ഷേത്രങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ദീപസ്തംഭങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒന്നാം പ്രതി രാജേഷും രണ്ടാം പ്രതി സാനുവുമാണ് അമ്പലങ്ങളില്‍ നിന്ന് മോഷണം നടത്തിയിരുന്നത്. സംഭവം അറിഞ്ഞ ഉടനെ അന്വേഷണം നടക്കുന്നതിനിടയില്‍ ഓട്ടോ ടാക്‌സിയില്‍ ഒരു സംഘം വിളക്കുകള്‍ വില്‍പ്പന്ക്കായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ടാക്‌സി കണ്ടെത്തി ഡ്രൈവര്‍ സഹജനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളേ പോലീസ് സംഘം പിടികൂടുകയായിരുന്നു.


1 thought on “ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍”