കട്ടിപ്പാറ വടക്ക് മുറിയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ വടക്കുംമുറി ഭാഗത്തെ കര്‍ഷകനായ വേണാടി അഹമ്മദ് കോയയുടെ കൃഷിയിടത്തിലിറങ്ങി ഇന്ന് പുലര്‍ച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന എട്ട് വയസ്സ് പ്രായവും ഏകദേശം എണ്‍പത് കിലോ തൂക്കവും ഉള്ള ആണ്‍ പന്നിയെ വനം വകുപ്പിന്റെ എം പാനല്‍ ഷുട്ടര്‍ വേണാടി ചന്തുക്കുട്ടി വെടിവെച്ച് കൊന്നു. കാട്ടുപന്നിയുടെ ജഡം കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ വി.സെബാസ്റ്റന്‍, പുതുപ്പാടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം ആര്‍ സുരേഷ് കുമാര്‍, ഗ്രേഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍ കെ ഇബ്രായി, ആന്റി പോച്ചിംഗ് വാച്ചര്‍മാരായ രവി, സജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.

