Naattuvaartha

News Portal Breaking News kerala, kozhikkode,

അടിമാലി വാളറക്ക് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേര്‍ മരിച്ചു

ഇടുക്കി: അടിമാലി വാളറക്ക് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറും ക്ലീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. കോതമംഗലത്ത് നിന്നും വരുന്നതിനിടെയാണ് അപകടം.

300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയില്‍ എത്തി. ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂവാറ്റുപുഴയില്‍ നിന്നും ക്രെയിന്‍ എത്തിച്ച് ലോറിയുടെ ഭാഗങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!