മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുന്‍മ്പ്


മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ പതിനാറുകാരിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു.

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.



1 thought on “മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുന്‍മ്പ്”