കോടഞ്ചേരി മേരിലാന്‍ഡ് വെസ്റ്റ് വാമറ്റത്തില്‍ ഹില്‍സ് റോഡ് ഉദ്ഘാടനം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മേരിലാന്‍ഡ് വെസ്റ്റ് വാമറ്റത്തില്‍ ഹില്‍സ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന കര്‍മ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വാസുദേവന്‍ ഞാറ്റുകാലായില്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍മ്മല ബസേലിയോസ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

