വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആണ്‍ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക(29)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോപികയുടെ സുഹൃത്ത് പൂവാര്‍ സ്വദേശി വിഷ്ണുവിനെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തത്.

ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആണ്‍ സുഹൃത്ത് വിഷ്ണുവിന്റെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

