നാം നമ്മുടെ പൗരത്വം തെളിയിക്കേണ്ട അവസ്ഥയുള്ള കാലമെന്ന് കെ ഇ എന്‍

താമരശ്ശേരി: നാം നമ്മുടെ പൗരത്വം തെളിയിക്കേണ്ട അവസ്ഥയുള്ള കാലമാണിതെന്ന് പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്. മുമ്പ് നമ്മളിലേക്ക് എത്തപ്പെടുന്ന രാഷ്ട്രീയ പ്രക്രിയയായിരുന്ന പൗരത്വം ഇന്ന് അത് മാറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ കെ എം റഷീദിന്റെ ‘നിഴലിനെ ഓടിക്കുന്ന വിദ്യ’ എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക സമര്‍പ്പണവും ആസ്വാദന സദസ്സും താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ ഇ എന്‍. മൃഗങ്ങള്‍ ജൈവീകതയും യന്ത്രങ്ങള്‍ യാന്ത്രീകതയും മറികടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സമ്പൂര്‍ണ്ണ സമര്‍പ്പണം നല്‍കിയാലും മെച്ചപ്പെടുത്താനുള്ള മല്‍പിടുത്തം നടത്തിയാലെ ഒന്ന് കലയായി മാറുകയുള്ളു, മതനിരപേക്ഷ അറിവ് കൊണ്ട് മാത്രം പ്രതിരോധം തീര്‍ക്കാനാകാനാകില്ലെന്നും ആ അറിവ് അനുഭൂതിയായി മാറിയാലേ പ്രതിരോധം സാധ്യമാകുകയുള്ളു, കെ എം റഷീദിന്റെ കവിതകള്‍ മതനിരപേക്ഷ അനുഭൂതി നല്‍കുന്നവയാണെന്നും കെ ഇ എന്‍ പറഞ്ഞു.

മുറ്റം താമരശേരി, കള്‍ച്ചര്‍ എവരിവേര്‍, മലയാള സാഹിത്യ സംഘം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഹുസൈന്‍ കാരാടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അസീസ് തരുവണ പുസ്തക പരിചയം നടത്തി. ഗ്രന്ഥകാരന്റെ ഉമ്മ കദീശുമ്മ പുസ്തകം ഏറ്റുവാങ്ങി. മജീദ് മൂത്തേടത്ത്, ടി ആര്‍ ഓമനക്കുട്ടന്‍, നിഷ ആന്റണി, പി ആര്‍ വിനോദ്, കെ വി മുഹമ്മദ്, എ കെ അബ്ബാസ്, ഖാദര്‍ പാലാഴി എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകാരന്‍ കെ എം റഷീദ് പ്രതിസ്പന്ദനം നടത്തി. കവിയരങ്ങ് കവിയത്രി വിജില ഉദ്ഘാടനം ചെയ്തു. ഇബ്രാഹിംകുട്ടി പുത്തൂര്‍, വിജീഷ് പരവരി, എന്‍ കെ രശ്മി, സുജിത്ത് ഉച്ചക്കാവില്‍, കലാം വെള്ളിമാട്, ശശികുമാര്‍ ചേളന്നൂര്‍, ഷിനില്‍ പൂനൂര്‍, ഷിജു പറങ്ങോടന്‍, ഗോബാല്‍ ഷാങ്, പി വി ദേവരാജ്, വി കെ എം കുട്ടി, രാജു വാവാട്, റസിന്‍ മഹ്ഫൂസ്, ദിയ മെഹറിന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. മജീദ് ഭവനം സ്വാഗതവും അഷ്‌റഫ് കൂടത്തായ് നന്ദിയും പറഞ്ഞു.

