നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു

പാലക്കാട്: ഓവുപാലം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടം. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞു വീണത്. സംഭവത്തില്‍ രണ്ട് തൊഴിലാളികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്

