തണല്‍ ഏര്‍ലി ഇന്‍വെന്‍ഷന്‍ സെന്റര്‍ വിപുലീകരണം ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: തണല്‍ ഡയാലിസിസ് സെന്റര്‍ മൂന്നാം വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി തണല്‍ ഏര്‍ലി ഇന്‍വെന്‍ഷന്‍ സെന്റര്‍ വിപുലീകരണ ഉദ്ഘാടനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു. പി ടി എ റഹീം എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഒ ടി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ബാരി ബാഖവി, കെ സി മുഹമ്മദ് ഫൈസി, ബഷീര്‍ റഹ്‌മാനി, വായോളി മുഹമ്മദ് മാസ്റ്റര്‍, ഒ പി റഷീദ്, ഇ കെ മജീദ്, നാസര്‍ കോയ തങ്ങള്‍, ഒ പി ഐ കോയ, പി ടി എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

കൊടുവള്ളി പ്രസ് ക്ലബ് ഭാരവാഹികള്‍ തണല്‍ സന്ദര്‍ശിച്ചു ഫണ്ട് കൈമാറി. വിവിധ പരിപാടികളില്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഉസൈന്‍ മടവൂര്‍, ടി സാക്കീര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സദറുദ്ദീന്‍ പുല്ലാളൂര്‍, ഷാജി മണ്ണില്‍ കടവ്, അബ്ദുല്ല മാസ്റ്റര്‍ കരുവന്‍പൊയില്‍, പി വി ബഷീര്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ബുധനാഴ്ച നടക്കുന്ന വാര്‍ഷിക സംഗമത്തില്‍ മന്ത്രിമാര്‍, എ പി, എം എല്‍ എമാര്‍, മത-സാമൂഹിക-സാംസ്‌കാരിക, രാഷ്ട്രീയ, കാലാ, കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

