Naattuvaartha

News Portal Breaking News kerala, kozhikkode,

റിപ്പബ്ലിക് ദിനാഘോഷം-മന്ത്രി പി എ മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 രാവിലെ ഒമ്പതു മണിയ്ക്ക് വിക്രം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്. നാല് പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സിലെയും റൂറല്‍ ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്. സിറ്റി ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ വി ജയചന്ദ്രന്‍ പിള്ള പരേഡ് കമാന്ററും ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ സെക്കന്റ് കമാന്ററും ആയിരിക്കും.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പരമാവധി 50 പേരെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കൂ. വേദിയില്‍ ഒരു തരത്തിലുമുള്ള ലഘുഭക്ഷണങ്ങളും വിതരണം ചെയ്യില്ല. ചടങ്ങിലുടനീളം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!