കോടഞ്ചേരിയില്‍ പൊതു തോടുകളുടെ സംരക്ഷണാര്‍ത്ഥം ‘കയര്‍ഭൂവസ്ത്രം’ അണിയിക്കുന്നു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു തോടുകളുടെ സംരക്ഷണാര്‍ത്ഥം ‘കയര്‍ഭൂവസ്ത്രം’ അണിയിക്കുന്നു. പ്രധാനപ്പെട്ട 9 തോടുകളില്‍ 12 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കയര്‍ഭൂവസ്ത്രം സ്ഥാപിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സെക്രട്ടറി കെ ഗിരീഷ് കുമാര്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍മ്മല ബസേലിയോസ്, ഓവര്‍സിയര്‍മാരായ ഗോകുല്‍ദാസ്, സജനാ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

